Monday, June 30, 2008

അമേദ്യം


ഇന്റര്‍നാഷണല്‍ സിറ്റിക്കു സമീപത്തുള്ള അഴുക്കു സംസ്കരണ ശാലയില്‍ ഊഴം കാത്ത്‌ കിടക്കുന്ന തീട്ട ലോറികള്‍. കിലോമീറ്ററുകളും, മണിക്കൂറുകളും നീളുന്ന ഈ കാത്തിരിപ്പു ഒരു സ്തിരം കാഴ്ച. ദുബായിലെ മുഴുവന്‍ താമസക്കാരെയും ഈ ഒരു ശാല സേവിക്കുന്നു.

Sunday, June 29, 2008

ദസാവതാരം

കമലിന്റെ ദസാവതാരത്തിന്റെ ചൂടു യു.എ.ഇ യിലും. ചിത്രം റിലീസ്‌ ആയി രണ്ടാഴ്ച കഴിഞ്ഞിട്ടും തിരക്കു തന്നെ. കോണ്‍കൊര്‍ട്‌ സിനിമയില്‍ ടിക്കറ്റിനു വേണ്ടിയുള്ള തിരക്കു.

Saturday, June 28, 2008

ജയന്റ്‌ വീല്‍

ഷാര്‍ജയുടെയും ദുബായുടെയും ഒരു വിഹഗ വീക്ഷണത്തിനു. ജയന്റ്‌ വീല്‍ - ഷാര്‍ജ.

Friday, June 27, 2008

ദീപസ്തംഭം

ഷാര്‍ജ കോര്‍ണിഷിലെ മനോഹരമായ ഒരു ലാമ്പ്‌ പോസ്റ്റ്‌

Wednesday, June 25, 2008

മമ്മി




ഈജിപ്റ്റില്‍ നിന്നല്ല - ഇവിടെ ദുബായിലെ വാഫി മാളിനു മുന്‍പില്‍ സ്താപിച്ചിട്ടുള്ള മമ്മികളാണിവ (പ്രതിമകളാണു).

Monday, June 23, 2008

മലമ്പാതയിലൂടെ

ഗിരിനിരകളില്‍ നിന്നു ഞാന്‍ നിനക്കു സൗഖ്യം തുളുമ്പുന്ന പൂക്കള്‍ കൊണ്ടു വരും....

ഗുഹാമുഖം
വെളിച്ചം
ഷാര്‍ജയില്‍ നിന്നു ഫുജൈറയിലേക്കുള്ള വഴി, ഇരുവശവും മനോഹരമായ മലനിരകള്‍, പക്ഷെ പൂക്കളൊന്നുമില്ല കെട്ടോ. വഴിയിലുള്ള ഗുഹയിലൂടെ - മല തുരന്നാണിതുണ്ടാക്കിയിരിക്കുന്നത്‌..
കവിതാശകലം - നെരൂദ

ഗോപുരമുകളില്‍...

മനോഹരമായ അല്‍ ബുര്‍ജ്‌ ടവറിന്റെ തലയെടുപ്പുള്ള തലപ്പ്‌. ചെരിഞ്ഞ ഗോപുരമല്ല.. ഈയുള്ളവന്റെ ക്യാമറ കയ്യിലിരുന്നു ചെരിഞ്ഞതാണേയ്‌. ഇന്നത്തെ പോസ്റ്റ്‌ ഒരു മണിക്കൂറോളം താമസിച്ചു, അലസത അല്ലതെന്താ.

Saturday, June 21, 2008

ഇരട്ട ഭീമന്മാര്‍


ദുബായില്‍ ഷെയ്ഖ്‌ സയെദ്‌ റോഡരികിലെ ഇരട്ട ഭീമന്മാര്‍.. എമിരേറ്റ്‌ ടവെര്‍സ്‌

Friday, June 20, 2008

സപ്തനക്ഷത്രം


ബുര്‍ജ്‌ അല്‍ അറബ്‌ ഹോട്ടല്‍, മദിനത്‌ ജുമൈറയില്‍ നിന്നുള്ള കാഴ്ച.

Wednesday, June 18, 2008

മീന്‍

തെരണ്ടി ദ്രവിച്ചതാണെന്ന് തോന്നുന്നു. ഖല്‍ബയിലെ തടാകത്തില്‍ (തേക്കടി എന്നും പറയും മലയാളികള്‍) നിന്നും ഒരു ക്ലോസപ്‌.. ജലജീവികളാല്‍ സമൃദ്ധമാണിവിടം.

Tuesday, June 17, 2008

ഇരുമ്പഴികള്‍

അഴികളിലൂടെ മാനത്തേക്കു നോക്കിയാല്‍ കാണാം മനോഹരങ്ങളായ ഇരട്ടകള്‍... (എമിരേറ്റ്‌ ടവര്‍സ്‌)

Monday, June 16, 2008

ദുബായ്‌ ഗേറ്റ്‌

ദുബായ്‌ സ്റ്റോക്ക്‌ എക്സ്ചേഞ്ചു സ്തിതി ചെയ്യുന്ന ദുബായ്‌ ഗേറ്റ്‌
സിമെട്രി - വിടവില്‍ കാണുന്നതു എമിരേറ്റ്‌ ടവര്‍ ഇരട്ടകള്‍, ട്രേഡ്‌ സെന്റര്‍ കെട്ടിടങ്ങള്‍


Sunday, June 15, 2008

സൈക്കിള്‍ സമ്മേളനം


കേരളത്തിലെ സിനിമാ കൊട്ടകയില്‍ നിന്നുള്ള കാഴ്ചയല്ലിത്‌... ദുബായില്‍ ഒരു ഫാക്ടറിയുടെ മുന്‍പില്‍ നിന്നുള്ള ദ്രശ്യം.. തൊഴിലാളികള്‍ ദിവസവും ജോലിക്കു വരുന്ന മൂവായിരത്തോളം സൈക്കിളുകള്‍. ഇപ്പോള്‍ കേരളത്തിലെങ്ങും കാണാന്‍ കഴിയാത്ത ഒരു കാഴ്ച.

Saturday, June 14, 2008

സൈക്കിള്‍ പാര്‍ക്കിംഗ്

സൈക്കിളുകള്‍ ചങ്ങലയിട്ടു പൂട്ടി വച്ചിരിക്കുന്നതു വഴിയോരത്ത്‌ - ദുബായിലെ ഒരു തെരുവോര കാഴ്ച. നാലു ചക്ര വാഹനത്തെ അപേക്ഷിച്ച്‌ സൈക്കിള്‍ പാര്‍ക്കിംഗ്‌ എളുപ്പമാണിവിടെ!!!!!!
ഈ സൈക്കിളുകള്‍ സാധരണക്കാരായ പ്രവാസികളുടെതെന്നുറപ്പു.

Friday, June 13, 2008

ഉറുമ്പുറുമ്പുറുമ്പു....

ഒരു കൈ നോക്കാം

അമ്മയും മകനും

ആരെടാ വീര പോരിനു വാടാ

ഈ ഉറുമ്പു ഭീമന്മാര്‍ ദുബായ്‌ ഗേറ്റെന്ന കെട്ടിടത്തിനു മുന്‍പിലാണുള്ളതു.. കാണാന്‍ ഭങ്ഗിയുള്ള ഈ പ്രതിമകളുടെ ശില്‍പി ആരാണെന്നറിയില്ല......