Thursday, July 31, 2008

അതേ കടല്‍

ഇങ്ങു പതിനെട്ടാം നിലയില്‍ നിന്നും.. കടല്‍.

Tuesday, July 29, 2008

കടല്‍

ജുമൈറ കടല്‍പുറത്ത്‌ വെള്ളത്തില്‍ കളിക്കുന്ന മക്കള്‍.

Monday, July 28, 2008

വിമാനം സമ്മാനം

ദുബായിലല്ലാതെ മറ്റ്‌ എവിടെയാണിതു കാണാന്‍ കഴിയുക? ഫ്ലാറ്റ്‌ വാങ്ങിയാല്‍ സമ്മാനം ഒരു ചെറു വിമാനം - കുറച്ചു നാളിനു മുന്‍പു ദുബായില്‍ ഉണ്ടായിരുന്ന ഒരു ഓഫര്‍. ചിത്രത്തില്‍ തൂക്കിയിട്ടിരിക്കുന്നതു ഒരു മോഡലാണു.

Sunday, July 27, 2008

മഞ്ഞും തണുപ്പും

ഇതും ദുബായില്‍ നിന്നു തന്നെ. പുറത്തു കൊടും ചൂട്‌, എമിരേറ്റ്‌ മാളിലെ സ്കി ദുബായില്‍ മഞ്ഞു പൊഴിയുന്നു.

Saturday, July 26, 2008

ന്രിത്തം

ദുബായ്‌ ഷോപ്പിംഗ്‌ മേളയില്‍ നിന്നൊരു ദ്രിശ്യം.

Friday, July 25, 2008

വ്യാളി

ദുബായിലെ ചൈനാ ടൗണ്‍... "ഡ്രാഗണ്‍ മാര്‍ടി"ന്റെ കവാടം. മുന്നിലെ വ്യാളി... ഉപ്പു തൊട്ട്‌ കര്‍പ്പൂരം വരെ എന്നു പറയുമ്പോലെ, ഭൂമിക്കു മേലുള്ള എന്തും ഇവിടെ കിട്ടുമത്രെ.

Monday, July 21, 2008

പിരമിഡ്‌

വാഫി മാളിനു സമീപം പിരമിഡിന്റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു ഹോട്ടല്‍ (റാഫിള്‍സ്‌)

Sunday, July 20, 2008

ബലൂണ്‍

ഇതിനു ബലൂണ്‍ എന്ന് പറയാമോ എന്നറിയില്ല. കാലം പോയ ഒരു പോക്കു നോക്കണേ.. കാര്‍ട്ടൂണ്‍ താരങ്ങള്‍ ബലൂണിലും! തക്കാളി ബലൂണും കിലുക്കു ബലൂണും മാത്രം കണ്ടു വളര്‍ന്ന നമുക്കിതൊക്കെ അത്ഭുത വര്‍ണകാഴ്ചകളാണു.

Saturday, July 19, 2008

മോധേഷ്‌

ദുബായ്‌ സമ്മര്‍ സര്‍പ്രൈസസ്‌ മാസ്കട്‌ മൊധേഷിനു വയസ്സ്‌ ഏഴായത്രെ.. ദുബായില്‍ ഇപ്പോള്‍ എവിടെ തിരിഞ്ഞാലും കാണാം ഇദ്ദേഹത്തെ.മോധേഷ്‌ ഫണ്‍ സിറ്റിയില്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്ന മോധേഷ്‌.
മോധേഷും കൂട്ടുകാരിയും.

Friday, July 18, 2008

മൈന

ക്ലാക്ലാ ക്ലിക്ലീ ക്ലുക്ലൂ.. അതാ മുറ്റത്തൊരു മൈന,,,,
ഒരു മൈന - ദുശ്ശകുനമെന്നു പറയും..
രണ്ടു മൈനകള്‍ - നല്ല ശകുനം.. കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു രണ്ടു മൈനകള്‍ ഒന്നിച്ചുവരുന്നതു കാണാന്‍.


Thursday, July 17, 2008

ബസ്സ്‌ സ്റ്റോപ്പ്‌ (ഏ/സി)

എയര്‍ കണ്ടീഷന്‍ ചെയ്ത ബസ്സ്‌ സ്റ്റോപ്പ്‌. ദുബായില്‍ ആര്‍.ടി.ഏ ജനങ്ങള്‍ക്കു വേണ്ടി നിര്‍മ്മിച്ചു നല്‍കിയിരിക്കുന്ന ഏ/സി ബസ്സ്‌ സ്റ്റോപ്പുകള്‍. ഡിസൈന്‍ ചെയ്തു വഷളാക്കിയെങ്കിലും, ഉപയോഗ യോഗ്യമായാല്‍ നന്നായിരിക്കും. ഈ ചൂടില്‍ നിന്ന് സാധാരണക്കാര്‍ക്കൊരിറ്റാശ്വാസമായേനെ.

Wednesday, July 16, 2008

കൊല്ലുന്ന ചൂട്‌

യു ഏ ഈ യില്‍ കൊടും ചൂട്‌, ഇന്നത്തെ കൂടിയ ചൂട്‌ 53 സി. കഴിഞ്ഞ മുപ്പതു വര്‍ഷത്തില്‍ രേഖപ്പെടുത്തിയ എറ്റവും കൂടിയ ചൂടാണത്രെ ഇത്‌. ചൂടു കൊണ്ടു തൊഴിലാളികള്‍ വീഴുന്നു,, ഖലീജ്‌ ടൈംസ്‌ വാര്‍ത്തക്കു ഇവിടെ അമുക്കുക.

കാറിലെ താപമാപിനി 50 സി കാണിക്കുന്നു. പുറത്ത്‌ രണ്ടു മൂന്ന് ഡിഗ്രി കുറയും.

Monday, July 14, 2008

മാടപ്രാവ്‌

വേനല്‍ ചൂട്‌ വകവയ്ക്കാതെ ഇണ പ്രാവുകള്‍.. ബര്‍ ദുബായില്‍ നിന്ന് .

Saturday, July 12, 2008

കളിവീട്‌

ഇബന്‍ ബതൂത്ത മാളില്‍, ഒരു കളിപ്പാട്ട വീട്ടില്‍ - സല്‍പുത്രന്‍.

Wednesday, July 9, 2008

മെട്രോ റെയില്‍



ദുബായില്‍ മെട്രോ പണി തകൃതിയായി നടക്കുന്നു. ഷൈക്ക്‌ സയെദ്‌ റോഡിനരഞ്ഞാണമായി, മെട്രോ വയാഡക്റ്റ്‌ പുരോഗമിക്കുന്നതിന്റെ ചില ചിത്രങ്ങള്‍.

Tuesday, July 8, 2008

പാവക്കൂത്ത്‌

ദുബായ്‌ ഷോപ്പിംഗ്‌ മേളയിലെ ഒരു ദ്രിശ്യം

Monday, July 7, 2008

സമയം

ഷാര്‍ജ ക്ലോക്ക്‌ ടവര്‍

Saturday, July 5, 2008

ഫൗണ്ടന്‍

വ്യാളീ മുഖത്തു നിന്നും വെള്ളം വമിക്കുന്ന ഒരു കൊച്ചു ഫൗണ്ടന്‍. ഫോട്ടോ എടുത്തപ്പോള്‍ വെള്ളമില്ലായിരുന്നു...

Friday, July 4, 2008

പാം ജുമൈറ

പാം ജുമൈറ - ഒരു ദീര്‍ഘ ദൂര ഷോട്ട്‌. മൂന്ന് ദലങ്ങള്‍, കുനുകുന കാണുന്നതു വില്ലകള്‍. വലിയ കെട്ടിടം "അറ്റ്‌ലാന്റിസ്‌" ഹോട്ടല്‍.

Thursday, July 3, 2008

ടോള്‍ (നാലു ദിര്‍ഹം)

അല്‍-ബര്‍ഷ ടോള്‍ ഗേറ്റ്‌, ഓരോ തവണയും കടക്കുമ്പോള്‍ നാലു ദിര്‍ഹം കുറയും പോക്കറ്റില്‍ നിന്ന്.
അല്‍-സഫ ടോള്‍ ഗേറ്റ്‌, പൈസ പിടിച്ചു തുടങ്ങിയിട്ടില്ല, ഉടന്‍ വരും. പുതിയ രണ്ടു ടോള്‍ ഗേറ്റ്‌, ഒന്നു ഷൈഖ്‌ സയെദ്‌ റോഡിലെ അല്‍ സഫ, മറ്റൊന്നു മക്തൂം പാലത്തിലും. ഷാര്‍ജ / ഘുസൈസില്‍ നിന്നും ഷൈഖ്‌ സയെദ്‌ റോഡ്‌ വഴി ജെബെല്‍ അലിക്കു പൊകണമെങ്കില്‍ പന്ത്രണ്ടു ദിര്‍ഹം. (ഇപ്പൊഴത്തെ നിരക്കു വച്ചു) അറുപ്പു തന്നെ. പൊതുഗതാഗത സൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടായിരുന്നെങ്കില്‍ സഹിക്കാമായിരുന്നു!!!

Wednesday, July 2, 2008

ദൈവമേ

ഷാര്‍ജയിലെ ഒരു ആരാധനാലയം.

Tuesday, July 1, 2008

വള്ളം

ഒരു മത്സ്യബന്ധന ബോട്ട്‌... ഷാര്‍ജ തുറമുഖത്ത്‌.