Tuesday, September 9, 2008

ടാക്സി

ആവശ്യത്തിനു പൊതു ഗതാഗത സൗകര്യം ഇല്ലായ്മ ദുബായിലെ ഒരു പ്രധാന പ്രശ്നമാണു. ഒരു പാടു നേരം ടാക്സി കാത്തു നിന്നു സമയം കളയുന്നതു പ്രവാസിയുടെ ദിനചര്യയുടെ ഒരു സുപ്രധാന ഭാഗമാണു. ഒരു ടാക്സി സ്റ്റാന്റില്‍ നിന്നുള്ള ദ്രിശ്യം. ഈ ടാക്സികളെല്ലാം ഇവിടെ കിടന്നാല്‍, യാത്രക്കാരെ ആരു കൊണ്ടു പോകും??

Friday, September 5, 2008

പാര്‍ക്കിംഗ്‌

പ്ലെയിനിനു ഇങ്ങിനെയും ഒരുപയോഗം. പാര്‍ക്കിങ്ങിനു തണലായി - ഉം അല്‍ ഖ്വയിനില്‍ നിന്ന്.

Tuesday, August 26, 2008

പൂക്കളും ചെടികളും

പൂക്കളെയും ചെടികളെയും പോലെ വേഷം കെട്ടിയ മാലാഖക്കുട്ടികള്‍, മോധേഷ്‌ ഫണ്‍ സിറ്റിയില്‍.

Monday, August 25, 2008

മയിലമ്മ

സബീല്‍ കൊട്ടാരത്തിനു മുന്‍പില്‍ ഫോട്ടോക്കു പോസ്‌ ചെയ്യുന്ന മയിലുകള്‍.

Sunday, August 24, 2008

പക്ഷിസങ്കേതം

ഇതും ദുബായില്‍ തന്നെ, റാസ്‌ അല്‍ ഖൊര്‍ പക്ഷി സങ്കേതത്തില്‍ നിന്ന്.

Saturday, August 23, 2008

ഉയരങ്ങളില്‍

ബുര്‍ജ്‌ ദുബായ്‌

നടുക്കണ്ടം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും ദുബായില്‍ തന്നെ. പണി തീരുന്നതിനു മുന്‍പെ തന്നെ ബുര്‍ജ്‌ ദുബായ്‌ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ആയി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ജൂണ്‍ 2008ല്‍ അളന്ന ഉയരം 636 മീറ്റര്‍, 160 നില.. ഇപ്പൊഴും ഉയരം കൂടിക്കൊണ്ടിരിക്കുന്നു.

Friday, August 22, 2008

അശ്വമേധം

ദുബായുടെ കുതിപ്പിനെ പ്രതീകവത്ക്കരിക്കുന്ന, ദുബായ്‌ സബീല്‍ രാജകൊട്ടാര കവാടത്തിലെ ശില്‍പങ്ങള്‍.

Thursday, August 21, 2008

വാര്‍ദ്ധക്യം

വയസ്സായാല്‍ കെട്ടിടവും വീഴും.. പുതിയ കണ്ണാടി മാളികക്കു വഴിമാറാന്‍, തകര്‍ക്കപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു പഴയ കെട്ടിടം അബുദാബിയില്‍.

Wednesday, August 20, 2008

പോസ്റ്റ്‌ കാര്‍ഡ്‌ ചിത്രം

ബര്‍ ദുബായ്‌ ക്രീക്ക്‌ സൈഡ്‌ല്‍ നിന്നും ദൈറ ക്രീക്‌ സൈഡ്‌ന്റെ ഒരു പോസ്റ്റ്‌ കാര്‍ഡ്‌ ചിത്രം.

Monday, August 18, 2008

പറന്ന് പറന്ന് പറന്ന്

കയ്യെത്തും ദൂരത്തു നിന്നുള്ള വിമാനക്കാഴ്ച സാധാരണയാണിവിടെ. അബുദാബിയില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുന്ന ഒരു എതിഹാദ്‌ വിമാനം.

Sunday, August 17, 2008

പാലം

ബര്‍ ദുബായെയും ദൈരയെയും ബന്ധിപ്പിക്കുന്ന അല്‍ മക്തൂം പാലം.

Friday, August 15, 2008

വള്ളം

ഒരു വിലയേറിയ ആഡംബരനൗക, ബര്‍ ദുബായില്‍...

Monday, August 11, 2008

അത്ഭുത ബസ്സ്‌ യാത്ര

കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന വണ്ടര്‍ ബസ്സ്‌. ദുബായ്‌ ചുറ്റിക്കാണാനുള്ള ഒരു മാര്‍ഗ്ഗം, വണ്ടര്‍ ബസ്സ്‌ കടലിലൂടെ പോകുമ്പോള്‍... കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇവിടെ ഞെക്കുക

Saturday, August 9, 2008

കണ്ണാടി

ദൈറ ക്രീക്ക്‌ സൈഡില്‍ ഒരു കണ്ണാടി മാളിക.

Thursday, August 7, 2008

കൂടാരം

തണല്‍ മരങ്ങള്‍ക്കു പകരം, ബര്‍ ദുബായ്‌ ക്രീക്കിന്റെ തീരത്തുള്ള ഭംഗിയുള്ള റ്റെന്റുകള്‍.

Monday, August 4, 2008

ചിത്രശലഭം

പറക്കാനൊക്കില്ലെങ്കിലും,, ഈ കെട്ടിടം മുകളില്‍ നിന്നു നോക്കിയാല്‍ ചിത്രശലഭത്തെപ്പോലിരിക്കുമത്രെ. അബുദാബിയില്‍ നിന്ന്.

Sunday, August 3, 2008

സൂക്ഷിക്കുക ഒട്ടകം

ഒട്ടകം റോഡ്‌ മുറിച്ചു കടക്കാന്‍ സാദ്ധ്യതയുണ്ടു സൂക്ഷിച്ചു വണ്ടിയോടിക്കുക. ഇവിടുത്തെ ഒരു ട്രാഫിക്‌ ചിഹ്നം.

Saturday, August 2, 2008

മിനാരങ്ങള്‍

അബുദാബി ഗ്രാന്‍ഡ്‌ മോസ്ക്‌ - പ്രൗഡിയോടെ.

Friday, August 1, 2008

ഈന്തപ്പഴം

അബുദാബി റോഡരികില്‍ ഈന്തപ്പഴക്കുല
പഴുത്ത്‌ പാകമായ കുല - വായില്‍ വെച്ചാല്‍ അലിഞ്ഞു പോകും പാകം. അബുദാബി - സ്വൈഹാന്‍ പാതയോരത്തു നിന്നും.


Thursday, July 31, 2008

അതേ കടല്‍

ഇങ്ങു പതിനെട്ടാം നിലയില്‍ നിന്നും.. കടല്‍.

Tuesday, July 29, 2008

കടല്‍

ജുമൈറ കടല്‍പുറത്ത്‌ വെള്ളത്തില്‍ കളിക്കുന്ന മക്കള്‍.

Monday, July 28, 2008

വിമാനം സമ്മാനം

ദുബായിലല്ലാതെ മറ്റ്‌ എവിടെയാണിതു കാണാന്‍ കഴിയുക? ഫ്ലാറ്റ്‌ വാങ്ങിയാല്‍ സമ്മാനം ഒരു ചെറു വിമാനം - കുറച്ചു നാളിനു മുന്‍പു ദുബായില്‍ ഉണ്ടായിരുന്ന ഒരു ഓഫര്‍. ചിത്രത്തില്‍ തൂക്കിയിട്ടിരിക്കുന്നതു ഒരു മോഡലാണു.

Sunday, July 27, 2008

മഞ്ഞും തണുപ്പും

ഇതും ദുബായില്‍ നിന്നു തന്നെ. പുറത്തു കൊടും ചൂട്‌, എമിരേറ്റ്‌ മാളിലെ സ്കി ദുബായില്‍ മഞ്ഞു പൊഴിയുന്നു.

Saturday, July 26, 2008

ന്രിത്തം

ദുബായ്‌ ഷോപ്പിംഗ്‌ മേളയില്‍ നിന്നൊരു ദ്രിശ്യം.

Friday, July 25, 2008

വ്യാളി

ദുബായിലെ ചൈനാ ടൗണ്‍... "ഡ്രാഗണ്‍ മാര്‍ടി"ന്റെ കവാടം. മുന്നിലെ വ്യാളി... ഉപ്പു തൊട്ട്‌ കര്‍പ്പൂരം വരെ എന്നു പറയുമ്പോലെ, ഭൂമിക്കു മേലുള്ള എന്തും ഇവിടെ കിട്ടുമത്രെ.

Monday, July 21, 2008

പിരമിഡ്‌

വാഫി മാളിനു സമീപം പിരമിഡിന്റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു ഹോട്ടല്‍ (റാഫിള്‍സ്‌)

Sunday, July 20, 2008

ബലൂണ്‍

ഇതിനു ബലൂണ്‍ എന്ന് പറയാമോ എന്നറിയില്ല. കാലം പോയ ഒരു പോക്കു നോക്കണേ.. കാര്‍ട്ടൂണ്‍ താരങ്ങള്‍ ബലൂണിലും! തക്കാളി ബലൂണും കിലുക്കു ബലൂണും മാത്രം കണ്ടു വളര്‍ന്ന നമുക്കിതൊക്കെ അത്ഭുത വര്‍ണകാഴ്ചകളാണു.

Saturday, July 19, 2008

മോധേഷ്‌

ദുബായ്‌ സമ്മര്‍ സര്‍പ്രൈസസ്‌ മാസ്കട്‌ മൊധേഷിനു വയസ്സ്‌ ഏഴായത്രെ.. ദുബായില്‍ ഇപ്പോള്‍ എവിടെ തിരിഞ്ഞാലും കാണാം ഇദ്ദേഹത്തെ.മോധേഷ്‌ ഫണ്‍ സിറ്റിയില്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്ന മോധേഷ്‌.
മോധേഷും കൂട്ടുകാരിയും.

Friday, July 18, 2008

മൈന

ക്ലാക്ലാ ക്ലിക്ലീ ക്ലുക്ലൂ.. അതാ മുറ്റത്തൊരു മൈന,,,,
ഒരു മൈന - ദുശ്ശകുനമെന്നു പറയും..
രണ്ടു മൈനകള്‍ - നല്ല ശകുനം.. കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു രണ്ടു മൈനകള്‍ ഒന്നിച്ചുവരുന്നതു കാണാന്‍.


Thursday, July 17, 2008

ബസ്സ്‌ സ്റ്റോപ്പ്‌ (ഏ/സി)

എയര്‍ കണ്ടീഷന്‍ ചെയ്ത ബസ്സ്‌ സ്റ്റോപ്പ്‌. ദുബായില്‍ ആര്‍.ടി.ഏ ജനങ്ങള്‍ക്കു വേണ്ടി നിര്‍മ്മിച്ചു നല്‍കിയിരിക്കുന്ന ഏ/സി ബസ്സ്‌ സ്റ്റോപ്പുകള്‍. ഡിസൈന്‍ ചെയ്തു വഷളാക്കിയെങ്കിലും, ഉപയോഗ യോഗ്യമായാല്‍ നന്നായിരിക്കും. ഈ ചൂടില്‍ നിന്ന് സാധാരണക്കാര്‍ക്കൊരിറ്റാശ്വാസമായേനെ.

Wednesday, July 16, 2008

കൊല്ലുന്ന ചൂട്‌

യു ഏ ഈ യില്‍ കൊടും ചൂട്‌, ഇന്നത്തെ കൂടിയ ചൂട്‌ 53 സി. കഴിഞ്ഞ മുപ്പതു വര്‍ഷത്തില്‍ രേഖപ്പെടുത്തിയ എറ്റവും കൂടിയ ചൂടാണത്രെ ഇത്‌. ചൂടു കൊണ്ടു തൊഴിലാളികള്‍ വീഴുന്നു,, ഖലീജ്‌ ടൈംസ്‌ വാര്‍ത്തക്കു ഇവിടെ അമുക്കുക.

കാറിലെ താപമാപിനി 50 സി കാണിക്കുന്നു. പുറത്ത്‌ രണ്ടു മൂന്ന് ഡിഗ്രി കുറയും.

Monday, July 14, 2008

മാടപ്രാവ്‌

വേനല്‍ ചൂട്‌ വകവയ്ക്കാതെ ഇണ പ്രാവുകള്‍.. ബര്‍ ദുബായില്‍ നിന്ന് .

Saturday, July 12, 2008

കളിവീട്‌

ഇബന്‍ ബതൂത്ത മാളില്‍, ഒരു കളിപ്പാട്ട വീട്ടില്‍ - സല്‍പുത്രന്‍.

Wednesday, July 9, 2008

മെട്രോ റെയില്‍



ദുബായില്‍ മെട്രോ പണി തകൃതിയായി നടക്കുന്നു. ഷൈക്ക്‌ സയെദ്‌ റോഡിനരഞ്ഞാണമായി, മെട്രോ വയാഡക്റ്റ്‌ പുരോഗമിക്കുന്നതിന്റെ ചില ചിത്രങ്ങള്‍.