Monday, July 28, 2008

വിമാനം സമ്മാനം

ദുബായിലല്ലാതെ മറ്റ്‌ എവിടെയാണിതു കാണാന്‍ കഴിയുക? ഫ്ലാറ്റ്‌ വാങ്ങിയാല്‍ സമ്മാനം ഒരു ചെറു വിമാനം - കുറച്ചു നാളിനു മുന്‍പു ദുബായില്‍ ഉണ്ടായിരുന്ന ഒരു ഓഫര്‍. ചിത്രത്തില്‍ തൂക്കിയിട്ടിരിക്കുന്നതു ഒരു മോഡലാണു.

2 comments:

കുഞ്ഞന്‍ said...

ഇത് പണ്ട് കേട്ട ഒരു കഥ പോലുണ്ടല്ലൊ..തെന്നാലി രാമന്‍ കഥയിലാണൊ എന്നൊരു ശങ്കയുണ്ട്..കഥയിങ്ങനെ..എന്തൊ പന്തയം വച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു രാജാവ് തന്ന ഈ കുതിരകളെയെല്ലാം ഒരു പൊന്‍ പണം വച്ച് നല്‍കും എന്നങ്ങട് പ്രഖ്യാപിച്ചു നമ്മുടെ കഥാനായകന്‍..എന്നിട്ടൊ പന്തയത്തില്‍ തോറ്റു..ഇനിയിപ്പോ എന്തു ചെയ്യും..? പന്തയത്തില്‍ വിജയിച്ച പ്രമാണിമാര്‍ സന്തോഷിച്ചു ഹയ്യട നല്ല മുഴുത്ത ആരോഗ്യമുള്ള കുതിരകളെയല്ലെ വെറുതെ കിട്ടാന്‍ പോകുന്നത്..! പക്ഷെ നമ്മുടെ ബുദ്ധിമാനായ കഥാനായകന്‍ എന്തു ചെയ്തുവെന്നൊ പിറ്റെ ദിവസം കുതിരകളെയൊക്കെ കൊണ്ടുവന്ന് നിര്‍ത്തി എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു ഞാന്‍ പന്തയത്തില്‍ തോറ്റു അതിന്‍ പ്രകാരം ഈ കുതിരകളെയൊക്കെ ഒരു പൊന്‍ പണം വച്ച് ഈ പ്രമാണിമാര്‍ക്കു കൊടുക്കുവാന്‍ പോകുകയാണ്..എന്നാല്‍ ഇത് ലഭിക്കുന്നവര്‍ ചെറിയൊരു കാര്യം ചെയ്യണം ഈ ചത്ത എലിയെ കൂടി വാങ്ങണം ഇത് വാങ്ങുന്നവര്‍ക്കെ ഞാന്‍ കുതിരകളെ കൊടുക്കുകയൊള്ളൂ..ചത്ത എലിക്ക് വിലയൊ 1000 പൊന്‍പണവും..!

ഈ വീമാനവും ഫ്ലാറ്റും കണ്ടപ്പോള്‍...ഇനിയിപ്പോ വീമാനം കിട്ടിയാലെന്തുചെയ്യും..? ഇന്നിനി ഞാനുറങ്ങുകയില്ല..വീമാനം കിട്ടിയാ‍ല്‍...

siva // ശിവ said...

എനിക്കും വേണം ഒരു വിമാനം...അയ്യോ തെറ്റി...അല്ല ... ഒരു ഫ്ലാറ്റ്...