Thursday, July 3, 2008

ടോള്‍ (നാലു ദിര്‍ഹം)

അല്‍-ബര്‍ഷ ടോള്‍ ഗേറ്റ്‌, ഓരോ തവണയും കടക്കുമ്പോള്‍ നാലു ദിര്‍ഹം കുറയും പോക്കറ്റില്‍ നിന്ന്.
അല്‍-സഫ ടോള്‍ ഗേറ്റ്‌, പൈസ പിടിച്ചു തുടങ്ങിയിട്ടില്ല, ഉടന്‍ വരും. പുതിയ രണ്ടു ടോള്‍ ഗേറ്റ്‌, ഒന്നു ഷൈഖ്‌ സയെദ്‌ റോഡിലെ അല്‍ സഫ, മറ്റൊന്നു മക്തൂം പാലത്തിലും. ഷാര്‍ജ / ഘുസൈസില്‍ നിന്നും ഷൈഖ്‌ സയെദ്‌ റോഡ്‌ വഴി ജെബെല്‍ അലിക്കു പൊകണമെങ്കില്‍ പന്ത്രണ്ടു ദിര്‍ഹം. (ഇപ്പൊഴത്തെ നിരക്കു വച്ചു) അറുപ്പു തന്നെ. പൊതുഗതാഗത സൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടായിരുന്നെങ്കില്‍ സഹിക്കാമായിരുന്നു!!!

4 comments:

david santos said...

Wonderful!!!

Unknown said...

ദുബായി വന്നുപോയില്ലെ കൊടുത്തല്ലെ പറ്റു

അഞ്ചല്‍ക്കാരന്‍ said...

എന്റെ വാഹനത്തില്‍ സാലിക് ടാഗ് ഇല്ല. എല്ലാ ദിവസവും ഷെയ്ക്ക് സെയ്ദ് റോഡിലൂടെ യാത്രയും ചെയ്യുന്നുണ്ട്. ടോള്‍ ഗേറ്റിനൊഴിഞ്ഞ് പോകാനുള്ള റോഡുകള്‍ മനസ്സിലാക്കിയാല്‍ ഒരു പൈസ പോലും ടോളടയ്ക്കാതെ കഴിച്ചിലാകാം ചങ്ങാതീ.

പക്ഷേ ഒരിയ്ക്കല്‍ അല്‍ ബര്‍ഷാ ടോള്‍ ഗേറ്റിന് മുന്നില്‍ പെട്ടു. ഫൈന്‍ വരാതെ രക്ഷപെടുകയും ചെയ്തു.

എങ്ങിനെയെന്ന് ഊഹിയ്ക്കാമോ?

Kalidas Pavithran said...

അഞ്ചല്‍ക്കാരന്‍ - എങ്ങിനെ? മിടുക്കനാണല്ലെ?